03:43am 15 July 2026
NEWS
കേരളത്തെ തുറമുഖ സംസ്ഥാനമാക്കി മാറ്റുകയാണ് സ്വപ്ന പദ്ധതിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.
14/07/2026  05:43 PM IST
സണ്ണി ലുക്കോസ്
കേരളത്തെ തുറമുഖ സംസ്ഥാനമാക്കി മാറ്റുകയാണ് സ്വപ്ന പദ്ധതിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.

ഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് സംഘടിപ്പിച്ച ആസ്പയർ കേരള അഞ്ചാം എഡിഷൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെ ഇന്റർനാഷണൽ എയർപോർട്ടുകളെ സംയോജിപ്പിച്ച് എവിയേഷൻ ഹബ്ബാക്കും. ഫോറിൻ ആക്ടിവിറ്റികൾക്കായി നിയമം ഭേദഗതി ചെയ്യും. 

സമുദ്രമേഖലയിൽ കേരളത്തിൽ കൊണ്ടുവരുന്ന വികസന സ്വപ്നങ്ങൾ മുഖ്യമന്ത്രി പങ്കുവഹിച്ചു. കൊച്ചിൻ പോർട്ടിന് 10 ഏക്കർ സ്ഥലം നൽകും.. ഇന്റർനാഷണൽ മാരിടൈം മ്യൂസിയം കേരളത്തിൽ ആരംഭിക്കും. ക്രൂയിസ് ഷിപ്പ് പദ്ധതി നടപ്പാക്കും. മാരിടൈം മ്യൂസിയം കേരളത്തിൽ ആരംഭിക്കു മെന്നും സതീശൻ പറഞ്ഞു. 

കാലാനുസൃത മാറ്റങ്ങൾക്ക് അനുസരിച്ച് പലർക്കും തൊഴിൽ നഷ്ടമാകുന്ന സാഹചര്യത്തിൽ ഗ്ലോബൽ ജോബ് വാച്ച് ടവർ ഉണ്ടാക്കും തൊഴിൽ മേഖലയിലെ മാറ്റങ്ങൾ പഠിച്ച് സർക്കാരിന് റിപ്പോർട്ട് നൽകാൻ സമിതിയെ നിയോഗിക്കും. 

പബ്ലിക് സെക്ടറിനെ സ്വയം പര്യാപ്തമാക്കുന്ന നടപടികൾ സ്വീകരിക്കും. വിവാദം ഉണ്ടാക്കിയാൽ പിന്മാറില്ല. ചൊറിച്ചിൽ ആസ്വദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ടാക്സ് കൂട്ടൽ അല്ല ഖജനാവ് നിറയ്ക്കാനുള്ള വഴി, ടാക്സിന്റെ നെറ്റ്‌വർക്ക് പരിധി വർദ്ധിപ്പിക്കണം. ഇന്ത്യയിൽ ലീഗൽ ഗ്യാരണ്ടി നൽകുന്ന ആദ്യ സ്റ്റേറ്റ് ആക്കി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

വൈവിധ്യമാർന്ന വിളകൾ കൃഷി ചെയ്യാനായി കേരളത്തിൽ അനുമതി നൽകും. ആരോഗ്യമേഖലയിലെ ഡെസ്റ്റിനേഷൻ പോയിന്റായി കേരളത്തെ മാറ്റും.  500 പദ്ധതികൾ 100 ദിവസം കൊണ്ട് നടപ്പാക്കുക എന്ന ദൗത്യമാണ് യു ഡി എഫ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. തെറ്റ് വരുത്തിയാൽ തിരുത്തും, തെറ്റിൽ തൂങ്ങി ഊഞ്ഞാലാടുന്ന പതിവ് സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ജന പരിശോധനയിലൂടെ പുതിയ പദ്ധതികൾ നടപ്പാക്കും. പുതുയുഗ കേരളം എല്ലാവരും ചേർന്ന് സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img